Friday, 29 August 2014

VASANTHA VARNANGAL...

വാസന്ത വർണ്ണങ്ങൾ...
-------------------------------
പല്ലവി


മദനോൽസ്സവത്തിൻ മധുരിമയായ്,
വാസന്ത വർണ്ണങ്ങൾ പാടിയെത്തും,
മായവനിയിലെ മധുഭാഷിണി,
മാറീ നിറങ്ങൾ...,നിരനിരയായ്,
മാറ്റീ മനം,എൻ നിനവിലും,
വർണ്ണങ്ങൾ,മാറീ നിറങ്ങൾ,
നിരനിരയായ്...(2 ).

അനുപല്ലവി


മിഴിയിൽ തെളിഞ്ഞതിൽ,
മൊഴിയായ് പിറന്നതിൽ ,
അമൃതം നുണഞ്ഞൂ നാം...,
നാമായ്,നമ്മിലെ നിമിഷങ്ങളായ്,
വർണ്ണങ്ങളായ് യാത്ര സ്വപ്നത്തിലും,
നിനവിലുണർന്നു നിറതിങ്കളും,
പ്രേമ നിറവായുണർന്നു...,
നിറതിങ്കളും...(2 ).

ചരണം


രഗോന്മ്മാദ  യാമങ്ങളിൽ,
നിമിഷങ്ങൾ,നിമിഷങ്ങൾ,
നിരനിരയായ് നവ്യ ഭാവ-
ങ്ങളാടി മടങ്ങുമ്പോൾ,
നാദോന്മ്മാദം...നാദമലിഞ്ഞു,
പെയ്തു തൂമഴയായ് നഭസ്സും,
പ്രേമസരസ്സും താഴ്വരയും,
ആർദ്രം,ആർദ്രം,ആർദ്രം..
ആർദ്ര  സംഗീതമായ്,
ഭാവ സംഗീതമായ്...(2 ).


KARIMPINPUZHA ,
29 /08 / 2014.(എഴുതിയ തീയതി).

MADHUSOODHANAN PILLAI.CR

3 comments:

  1. എന്താ പറയുക!.. അതിമനോഹരം ഓരോ വാക്കും വരികളും.
    ആര്‍ദ്രസംഗീതമായ് അനുവാചകരുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്ത്.....
    ഭാവുകങ്ങള്‍ സര്‍

    ReplyDelete
  2. വളരെ സന്തോഷം,നന്ദി,ലവിംഗ് മിനി...,ഏറെ ഇഷ്ട്ടം എന്ന് എഴുതുന്നവര്‍ പറയുമ്പോള്‍....!

    ReplyDelete