Friday, 15 August 2014

UDAYARAGAM...

ഉദയരാഗം...
___________


മാനസ മന്ദിര വാതിൽ തുറന്നു,
അതിലോലം നീ തഴുകീ..,
അറിയാതുണർന്നു അകതാരുമേ,
അനുരാഗം ഉദയരാഗം...,
എൻ പ്രാണന്റെ പ്രണയഗീതം...(2 )

ആദ്മദലങ്ങിൽ അറിവായ്,
നിറഞ്ഞു നീ  ...അലയായ്‌ ,
നിൻ ഹൃദയ ഗീതം.
അലിയാം നമുക്കിന്നും,
അലിവോടെ പാടാം...,
അനുരാഗം ഉദയരാഗം,
പ്രാണന്റെ പ്രണയ  ഗീതം.

അതിലോകമാ പാട്ടു  കേട്ടൂ,
നിശബ്ദമായ്,അഴകിന്റെ-
താഴ്വരകൾ...,
ഒഴുകീ പുഴ വീണ്ടും,
അലതീർത്തൊഴുകി...,
അനുരാഗം...ഉദയ രാഗം,
പ്രാണന്റെ  പ്രണയ ഗീതം.

KARIMPINPUZHA,
15/08/2014.

MADHUSOODHANAN  PILLAI CR .

11 comments:

  1. മനോഹരമായ ഗാനം. ഈണം കൊടുത്തു ഇട്ടിരുന്നെങ്കില്‍ നന്നായേനെ.

    ReplyDelete
    Replies
    1. മുരളി പറഞ്ഞത് കേട്ടോ...ചരണം മനോഹരം.അതുകൊണ്ടായില്ല.പല്ലവിയും അനുപല്ലവിയും കൂടി മനോഹരം ആകണം.അതാണ് gazhal.ശശികലയുടെ അഭിപ്രായം മാനിക്കുന്നു.സന്തോഷം.നന്ദി.ഇത് കൊണ്ടാണ് സമയം ഇല്ലെങ്കിലും മുരളി ബ്ലോഗില്‍ എത്തണം എന്ന് ഞാന്‍ പറഞ്ഞത്.

      Delete
  2. മാനസ മന്ദിര വാതിൽ തുറന്നു,
    അതിലോലം നീ തഴുകീ..,
    അറിയാതുണർന്നു അകതാരുമേ,
    അനുരാഗം ഉദയരാഗം...,
    എൻ പ്രാണന്റെ പ്രണയഗീതം..

    ReplyDelete
    Replies
    1. വളരെ സന്തോഷം.നന്ദി.ശശികല,ഈ ബ്ലോഗിലെ ഒന്നാം ഗാനം,'മാനസ്സഗീതം" വായിക്കണം.ഗണപതിക്ക്‌ വച്ചത് കൊണ്ട്,കമന്റ്‌ പാടായിരിക്കും.അത് ഇവിടെ എഴുതിയാല്‍ മതി.

      Delete
  3. അതിലോകമാ പാട്ടു കേട്ടൂ,
    നിശബ്ദമായ്,അഴകിന്റെ-
    താഴ്വരകൾ...,
    ഒഴുകീ പുഴ വീണ്ടും,
    അലതീർത്തൊഴുകി...,
    അനുരാഗം...ഉദയ രാഗം,
    പ്രാണന്റെ പ്രണയ ഗീതം.

    ReplyDelete
    Replies
    1. വളരെ സന്തോഷം.സ്വന്തം ബ്ലോഗ്‌ id തന്നാല്‍ ഞങ്ങള് പോകാം.

      Delete
  4. charanam manOharam chettaaaaaaaaaaaa

    ReplyDelete
    Replies
    1. മുരളി ഈ ബ്ലോഗിലും gazhal എഴുതുന്നവരുടെ ബ്ലോഗിലും പോകണം എന്ന് പറഞ്ഞതിന്‍റെ ആവശ്യകത മുരളിയുടെ ഉത്തരത്തില്‍ തന്നെ ഉണ്ട്.ചരണം മനിഹാരം ചേട്ടാ...അത് പോരല്ലോ...പല്ലവിയും അനുപല്ലവിയും മനോഹരം ആകേണ്ടേ.ഇത്രയും വിശദമാക്കാന്‍ ഹരീശ്രീ ഇവിടെ വരെ സഹായകമാകും...?മറുപടി എഴുതുമല്ലോ...

      Delete
    2. ഈ ബ്ലോഗിലെ ആദ്യ ഗാനം,"മാനസ്സഗീതം" അത് കൂടി വിലയിരുത്തണം എന്ന് അപേക്ഷിക്കുന്നു.കമന്റ്‌ അവിടെ എഴുതാന്‍ കഴിയില്ല എങ്കില്‍ ഇവിടെ എഴുതുമല്ലോ...

      Delete
  5. പ്രണയിനിയുടെ മനസ്സിന്റെ ആഴങ്ങളിലേയ്ക്കൊഴുകിയെത്തും ഈ മനോഹര ഗീതം.
    ഈ സുന്ദരഗാനത്തിനായി കാതുകള്‍ കാത്തിരിക്കുന്നു.
    'അറിയാതുണർന്നു അകതാരുമേ,' അവിടെ എന്തോ ഒന്നു ചേരാത്തതുപോലെ..(ഒരുപക്ഷേ എനിക്കുമാത്രമുള്ള തോന്നലാവാം) പാടിനോക്കിയപ്പോള്‍ അവിടെ കടന്നുപോകാന്‍ ഒരു ബുദ്ധിമുട്ടു തോന്നി................
    ആശംസകള്‍ സര്‍

    ReplyDelete
  6. പരിശോധിക്കാം മിനി.വളരെ സന്തോഷം,നന്ദി,ഈ നല്ല വാക്കുകള്‍ക്ക്...

    ReplyDelete