മാനസരാഗം
------------------
പല്ലവി
-----------
ചേതനയും ചാരുതയും ചാലിച്ചെഴുതി,
ഒന്നായൊഴുകി നാം ഒരുമനമായ്.,
എത്ര വസന്തങ്ങൾ വന്നു കൊഴിയിലും ,
എന്നും മനോവീണ പാടും,മധുവാണി...,
പ്രേമരാഗങ്ങൾ ഒന്നായൊഴുകും.(2).
അനുപല്ലവി
------------------
ആമ്പൽക്കടവിലും ആൽത്തറച്ചോട്ടിലും,
നഖ മുദ്രകൾ നാം വരയ്ക്കും...,
കാലം ഗമിക്കും,മായ്ക്കും,വരയ്ക്കും,
മായാതെ മധുവീണ പാടും,
മധുവാണി...,
പ്രേമരാഗങ്ങൾ ഒന്നായൊഴുകും.(2).
ചരണം
----------
മായാതെ ചന്ദ്രിക മാടിവിളിക്കും,
നളിനകാന്തി രാഗ ഗംഗ തീര്ക്കും.
മൌനത്തിൽ നിന്നും ഉണര്ന്നു-
നാം കേൾക്കും...മധുവാണി!,
എന്നും മനോവീണ പാടും,
പ്രേമരാഗങ്ങൾ ഒന്നയോഴുകും.(2).
കരിമ്പിൻപുഴ,
17/ 0 8/ 20 1 4.
(എഴുതിയ തീയതി).
MADHUSOODHANAN PILLAI CR.
നളിനകാന്തി രാഗ ഗംഗ തീര്ക്കും.
ReplyDeleteമൌനത്തിൽ നിന്നും ഉണര്ന്നു-
നാം കേൾക്കും......... ഇനിയും ജനിക്കട്ടെ മധുവാണികള്‍ അനേകം..മനോവീണയില്‍ നിന്നൊഴുകിവരും രാഗസൗഭഗം..നിറഞ്ഞ മൗനത്തില്‍ നാദബ്രഹ്മം അലയടിക്കട്ടെ...
വളരെ സന്തോഷം,നന്ദി...ഈ നല്ല വാക്കുകള്‍ക്ക്...
ReplyDelete