Sunday, 26 October 2014

EVER GREEN MEMORY-VAYALAR RAMAVARMA.
(Date of demise:27 October 1975).


പൂന്തേന്‍ തളിക (ഗാനം).
______________________

പല്ലവി



കണികണ്ട പൂക്കളും കണ്ട വർണ്ണങ്ങളും,
പാടിയ പാട്ടിന്നോരേ മധുരം.
തങ്ക വിളക്കു വിളക്കും പാട്ടത്,
മൂളും ഇളം കാറ്റായ് പാട്ടോഴുകി,
പാട്ടായ്,തുടിയായ് പുഴയോഴുകി...


അനുപല്ലവി



പാടിയ പൂക്കളും പാട്ടും വരവേറ്റ,
സന്ധ്യയും പാട്ടിൽ മയങ്ങിയല്ലോ,
തരാഗണങ്ങളും പാതിരാ പൂക്കളും,
പാടിയ പാട്ടിന്നോരേ മധുരം,
പാട്ടായ് തുടിയായ് പുഴയൊഴുകി.
തൂമഴ തൂകീ വാർതിങ്കളും,




ചരണം

മഞ്ഞു കണങ്ങൾ അലിഞ്ഞു പോം പാട്ടത്,
പാടുവാനെത്തീ പൂങ്കുയിലും.
പാട്ടിൻ തുടിയായ് പുഴയൊഴുകി.
 പൂന്തേൻ തളികയിലൂറീ പാട്ടത് ,
തേനൂറും ചുണ്ടായി  ഞാനും.(2).



karimpinpuzha,
26/10/2014.






Friday, 24 October 2014

തേടീ പൂവതിൽ നീ...
------------------------


പല്ലവി



കാട്ടുപൂവേ നിന്നെ കണ്ടു ചിരിച്ചോർ,
കാണാ ഗൃഹത്തിൽ പറഞ്ഞതെന്താം?
കാട്ടിൽ പിറന്നോരു കൗതുകമേ,
നിന്നെ കണികണ്ട നിമിഷം സ്വന്തമെന്നോ,
കാവ്യഗേഹം...നിമിഷം,
ധന്യമെന്നോ(2)


.
അനുപല്ലവി


കാണാപാഠം പഠിച്ചു പിറന്നതിൽ,
കാട്ടിലെ മുത്ത്‌...കറുത്ത മുത്ത്‌.
കണ്ടത്തിൽ സിന്ദൂര കാവ്യങ്ങൾ,
കണ്ടിന്നു ഓർത്തു  ചിരിച്ചൂ ഞാനും.
മാരിവിൽ മസ്സിൽ മദിച്ചോരിളം മനം,
കണ്ടത്കാർമേഘ വർണ്ണമല്ലോ(2).


ചരണം.



പൂജയ്ക്കെടുത്തില്ല,പൂമാല കോർത്തില്ല,
കാണാൻ കൊതിച്ചില്ല,
തേടിയലഞ്ഞു,
തേടിയ പൂവതിൽ...നീ,
കണ്ടൂ,പകർത്തി,കാവ്യവുമെത്തി,
മായാതിരിക്ക,മറയാതിരിയ്ക്ക,
കണിയായി എത്തുമോ നിത്യം(2).


Karimpinpuza,
Kollam,,
24/10/2014.
(U.N.Day).