Thursday, 31 July 2014

PADU ENIKKAI VEENDUM...

പാടു എനിക്കായി വീണ്ടും...
______________________________

(മുഹമ്മദ്‌ റാഫി അനുസ്മരണം)
_________________________________________________________________________________
ഇന്നലെ പോസ്റ്റ്‌ ചെയ്യുവാൻ ഉദ്ദേശിച്ചിരുന്ന ഈ ഗാനം തോരാ  മഴിയിലെ വൈദുതി പ്രവാഹ തടസ്സങ്ങൾ തടസ്സപ്പെടുത്തിക്കളഞ്ഞു."കാദംബരി" എന്ന ശീർഷകത്തിൽ FACEBOOK ഹരിശ്രീ കൂട്ടായ്മയിൽ  അഭിപ്രായത്തിനും ,അവശ്യ തിരുത്തലുകൾക്കും  ആയി 30/ 07/2014-ൽ പോസ്റ്റ്‌ ചെയ്തിരുന്നു.ആ അനശ്വര ഗായക സ്മരണ നിങ്ങൾക്കായി...
_________________________________________________________________________________
പാടു  എനിക്കായി  വീണ്ടും  
_____________________________
പല്ലവി
________

കാദംബരി കേട്ട ദിക്കു  തേടി,
കാറും കോളും  യാത്രയായി.
ഇളം കാറ്റതു കണ്ടിങ്ങു പോന്നു,
കേണൂ...പാട്ടിൻ മാധുരി,
മീട്ടിയെൻ തത്തമ്മേ...,
പാടൂ എനിക്കായി വീണ്ടും.
പാടൂ എനിക്കായി  വീണ്ടും.

എത്രനാൾ പാടാൻ കൊതിച്ചു,
ഇത്ര നാൾ എന്തേ  നീ പോന്നതില്ല,
മാരിവിൽ മാനത്തു  മുത്തമിട്ട്-
എത്താതെ ഞാനെന്തു,
 പാടുവാൻ കാറ്റേ...,
ഞാനെന്തു പാടുവാൻ കാറ്റേ....!

മഴ പെയ്തൊഴിഞ്ഞാലും,
മാനം തെളിഞ്ഞാലും,
മാരിവില്ലെത്തും,
മാഞ്ഞുപോകും...,
കൂടണയാൻ നേരമേറില്ലെ,
തത്തമ്മേ,പാടു എനിക്കായി-
വീണ്ടും...
പാടൂ എനിക്കായി വീണ്ടും...,
നേരമേറുന്നു,പോകട്ടെ ഞാനും.(2).

കരിമ്പിൻപുഴ ,കൊല്ലം,
01/ 08/ 2014,
(ഗരുഡ പഞ്ചമി). 

Monday, 28 July 2014

MAANASA GEETHAM...

മാനസ ഗീതം
_____________



മഞ്ഞിൽ  മയങ്ങും താഴ്വര-
ക്കൊമ്പിൽ,സ്വർണ്ണ മയൂഖമുണർന്നു,
മൂടുപടങ്ങളലിഞ്ഞു...,
മഴ തുള്ളികൾ യാത്ര പറഞ്ഞു.
മാനസേ,മാനസ ഗീതമുയർന്നു...(2).



യാത്ര പറഞ്ഞവർ വന്നു പറഞ്ഞു, 
നീയും വരുന്നെന്ന്,
ഈ വഴി  ഇന്നും വരുന്നെന്നു...,
കാണാം...ഇരിക്കാം,കണ്ടങ്ങിരിക്കാം,
ഒന്നും പറയാതെ എല്ലാമറിയാം...,
കാതങ്ങിരുന്നു ഞാനും..(2)



പുഞ്ചിരിച്ചങ്ങനെ നീ വന്നു,കൌതുകം!
കണ്ടത്തിലെൻ ചിരിയായിരുന്നു...,
മാറോടണച്ചു മനസ്സിൽ  പുണർന്നു നാം,
മോഹദലങ്ങൾ വിടർന്നിരുന്നു...,
മാനസേ...മാനസ്സഗീതം അതായിരുന്നു.
മാനസ്സഗീതമതായിരുന്നു ...(2)

                         Sd/-

സി.ആർ.മധുസൂദനൻ പിള്ള.



ലോക സൗഹൃദ  ദിനം,
കരിമ്പിൻപുഴ,
കൊല്ലം,
30-07-2014.



[ ALL RIGHTS RESERVED.]