Monday, 28 July 2014

MAANASA GEETHAM...

മാനസ ഗീതം
_____________



മഞ്ഞിൽ  മയങ്ങും താഴ്വര-
ക്കൊമ്പിൽ,സ്വർണ്ണ മയൂഖമുണർന്നു,
മൂടുപടങ്ങളലിഞ്ഞു...,
മഴ തുള്ളികൾ യാത്ര പറഞ്ഞു.
മാനസേ,മാനസ ഗീതമുയർന്നു...(2).



യാത്ര പറഞ്ഞവർ വന്നു പറഞ്ഞു, 
നീയും വരുന്നെന്ന്,
ഈ വഴി  ഇന്നും വരുന്നെന്നു...,
കാണാം...ഇരിക്കാം,കണ്ടങ്ങിരിക്കാം,
ഒന്നും പറയാതെ എല്ലാമറിയാം...,
കാതങ്ങിരുന്നു ഞാനും..(2)



പുഞ്ചിരിച്ചങ്ങനെ നീ വന്നു,കൌതുകം!
കണ്ടത്തിലെൻ ചിരിയായിരുന്നു...,
മാറോടണച്ചു മനസ്സിൽ  പുണർന്നു നാം,
മോഹദലങ്ങൾ വിടർന്നിരുന്നു...,
മാനസേ...മാനസ്സഗീതം അതായിരുന്നു.
മാനസ്സഗീതമതായിരുന്നു ...(2)

                         Sd/-

സി.ആർ.മധുസൂദനൻ പിള്ള.



ലോക സൗഹൃദ  ദിനം,
കരിമ്പിൻപുഴ,
കൊല്ലം,
30-07-2014.



[ ALL RIGHTS RESERVED.]

    

























































































































































































































































1 comment:

  1. യാത്ര പറഞ്ഞവർ വന്നു പറഞ്ഞു,
    നീയും വരുന്നെന്ന്,
    ഈ വഴി ഇന്നും വരുന്നെന്നു...,
    കാണാം...ഇരിക്കാം,കണ്ടങ്ങിരിക്കാം,
    ഒന്നും പറയാതെ എല്ലാമറിയാം...,
    കാതങ്ങിരുന്നു ഞാനും....
    മനോഹരം വരികൾ...ഇത് ഈണമിട്ടു ..എടുത്താൽ വളരെ നന്നായിരിക്കും

    ReplyDelete